Friday, February 23, 2024

കുത്തിക്കുറിച്ച കവിതകൾ

 കുത്തിക്കുറിച്ച കവിതകൾ 

ജിഷ്ണുഎം നായർ 

രണ്ടാം വർഷ ബി.എസ് സി

 ഗണിതശാസ്ത്ര വിദ്യാർത്ഥി.






'അമ്മയാം വിണ്ണിതാ വിതുമ്പുന്നു

 എൻ മക്കൾക്കായി ഞാനിതാ ഉരുകുന്നു.

ഉരുകി നിൻ ഉള്ളിൽ ഞാൻ നിറയും '.


'ഓർമയായ് നിന്നു നീ എന്നിൽ 

മറവിയായ് മായുകയില്ലിലി 

കൂട്ടായ് ,കൂട്ടുകാരിയായ് വന്നു നീ

 ഉള്ളിൽ നാമിരുവരും എന്നാളിലും 

മറയൂ സഖീ എൻ ഉള്ളിൽ 

മറയുന്നു ഞാനുമീ മണ്ണിൽ '. 

ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം

 International Mother Language Day 2024 :

'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍' . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം.


ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.


ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.


ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ചു ചാത്തന്നൂർ ശ്രീ നാരായണാകോളേജ് , മലയാളവിഭാഗം ചർച്ച സംഘടിപ്പിച്ചു. 'മാതൃഭാഷ എന്ന നിലയിൽ മലയാളഭാഷാ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെക്കുറിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ ആണ് ചർച്ചക്ക് നേതൃത്വം നൽകിയത് .വിദ്യാർത്ഥികൾ  ഭാഷാദിനത്തോടനുബന്ധിച്ചുള്ള ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.







കേരളത്തിലെ ഭാഷാപ്രതിജ്ഞ

"മലയാളമാണ്‌ എന്റെ ഭാഷ

എന്റെ ഭാഷ എന്റെ വീടാണ്‌.

എന്റെ ആകാശമാണ്‌.

ഞാൻ കാണുന്ന നക്ഷത്രമാണ്‌.

എന്നെത്തഴുകുന്ന കാറ്റാണ്.

എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.

എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.

ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.

എന്റെ ഭാഷ ഞാൻതന്നെയമണ്‌. "'.

Monday, February 05, 2024

കാവ്യാലാപനമത്സരം

 മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിആചരണത്തോടനുബന്ധിച്ചു (.2024 ജനുവരി 16 ) ചാത്തന്നൂർ , ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗം ‘
കാവ്യാലാപനമത്സരം ‘സംഘടിപ്പിച്ചു .  വിദ്യാർത്ഥികൾക്ക്   ഇഷ്ടമുള്ള  കുമാരനാശാന്റെ ഏതെങ്കിലും കവിതാഭാഗം ആലാപനം ചെയ്തശേഷം 7994709779  എന്ന വാട്സ് ആപ്പ് നമ്പറിലോ 73568 66030 എന്ന ടെലിഗ്രാം നമ്പറിലോ ഓഡിയോ ഫയൽ ആയി അയച്ചുതരുവാൻ നിർദേശം നൽകി. മികച്ച ആലാപനത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.. അയക്കേണ്ട അവസാനതിയതി: 20 ജനുവരി 2024 ശനിയാഴ്ച. ആയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന്  രണ്ടാം വർഷ ബി എസ് സി മാത്‍സ് വിദ്യാർത്ഥിയായ ജിഷ്ണു എം നായർ മികവ് പുലർത്തിയതായി കണ്ടെത്തി.


കേരളപ്പിറവി 2023

 കേരളപ്പിറവി 2023 


കേരളപ്പിറവിയോട് അനുബന്ധിച്ചു മലയാളവിഭാഗവും കോളേജ് യൂണിയനും ചേർന്ന് മലയാളഭാഷാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.കേരളചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'കേരളപ്പിറവിദിന ക്വിസ്', മലയാളഭാഷയിലുള്ള ഗ്രാഹ്യം മനസ്സിലാക്കാനും ഭാഷാബോധം അറിയുവാനും ഉള്ള ലക്ഷ്യത്തോടെ 'കേട്ടെഴുത്തു മത്സരം', ഭാഷയിലും വേഷത്തിലും കേരളത്തിന്റെ തനതു സംസ്കാരം വ്യക്തമാക്കാൻ വേണ്ടി 'മലയാളിമങ്ക മത്സരം' എന്നിവ സംഘടിപ്പിക്കപ്പെട്ടു. എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും മലയാളഭാഷാചരണത്തിന്റെ പ്രാധാന്യം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. ക്വിസിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥികളായ രേവതിയും ദ്രുശ്യയും കേട്ടെഴുത്തിൽമൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി സുനീതിയും  മലയാളിമങ്ക മത്സരത്തിൽ ഒന്നാം വർഷ മാത്‍സ് വിദ്യാർത്ഥിയായ ദേവുവും   വിജയികളായി.







പ്രഭാഷണം-എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ'

 എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ' എന്ന വിഷയത്തിൽ മലയാളം വിഭാഗത്തിന്റെയും ഐ ക്യൂ .എ സി യുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണം   സംഘടിപ്പിച്ചു. (2024 ജനുവരി 05 വെള്ളിയാഴ്ച  രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും  അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.അംജിത്ത് , സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ  'രണ്ടാമൂഴം' എന്ന നോവലിനെ പറ്റിയും ചർച്ച നടന്നു.. ക്ലാസ്സിൽ  വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും ക്ലാസ് വഴി  തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും  അവർ അഭിപ്രായപ്പെട്ടു.