Sunday, September 29, 2024

വായനാദിനാചരണം 2024

 

വായനാദിനാചരണം 2024



 ദേശീയ വായന ദിനം 2024  ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗവും  വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യകൃതിയുടെ കുറച്ചു ഭാഗങ്ങൾ അർത്ഥവ്യക്തതയോടും ഭാവതീവ്രതയോടും കൂടി വായിക്കുന്നതിന്റെ  ഓഡിയോ  റെക്കോഡ് ചെയ്ത് ( പരമാവധി 5 മുതൽ 10 മിനിറ്റ് )  7356866030 എന്ന ടെലിഗ്രാം നമ്പറിലേക്കോ 7994709779എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ snccmalayalam@gmail.com എന്ന മെയിലിലേക്കോ ജൂൺ 19  ന് മുൻപായി അയച്ചുനൽകാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

 

വായനാദിനത്തിന്റെ ഭാഗമായി ഐ ക്യു എ സി യുമായി ചേർന്നു മലയാളവിഭാഗം  സംഘടിപ്പിച്ച ദിനാചരണപരിപാടി കോളേജ് സെമിനാർ  ഹാളിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക്  നടന്നു. കൊല്ലം , ശ്രീ നാരായണ കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് ജയൻ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ചാർജ് വഹിക്കുന്ന ഡോ .അംജിത്ത് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ എം സ്വാഗതവും സ്റ്റാഫ് അഡ്വൈസറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി. ആശാദേവി ആർ വി.നന്ദിയും പറഞ്ഞു. ഐ .ക്യു .എ .സി കോർഡിനേറ്റർ ഡോ.വിദ്യ ആർ വി ചടങ്ങിനു ആശംസകൾ നേർന്നു.








No comments:

Post a Comment