ശ്രീ നാരായണകോളേജ് , ചാത്തന്നൂർ മലയാളവിഭാഗത്തിന്റെയും ഐ.ക്യൂ .എ .സി യുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.
‘മലയാളവും
സാങ്കേതികവിദ്യയും: പരിണാമത്തിന്റെ നാൾവഴികൾ’ എന്ന വിഷയത്തിൽ പ്രശസ്ത
ലേഖകനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. അച്യുത് ശങ്കർ എസ് നായർ ആണ് സെമിനാർ
നയിച്ചത്.
സാങ്കേതികവിദ്യയുടെ വളർച്ചയിൽ
മലയാളത്തിന്റെ സ്ഥാനം, മലയാളഭാഷയുടെ സാധ്യതകൾ വെല്ലുവിളികൾ എന്നിവയെപ്പറ്റി
സമഗ്രമായി പ്രതിപാദിക്കാൻ സെമിനാറിലൂടെ അദ്ദേഹത്തിന് സാധിച്ചു.
സാങ്കേതികലോകം തുടരെത്തുടരെ
മാറ്റങ്ങളെ നേരിടുകയും വിസ്ഫോടനാത്മകമായി വികസിക്കുകയും ചെയ്‌തു
കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് സ്വയം
നവീകരിക്കുകയും ചെയ്തില്ലെങ്കിൽ വിവരസാങ്കേതികവിദ്യയുടെ ലോകത്ത് നാം
അന്യവത്ക്കരിക്കപ്പെടും. ആയതിനാൽ സാങ്കേതികതയുടെ പുതിയ തുറസ്സുകളുടെ ലോകം
പരിചയപ്പെടാനും വിലയിരുത്താനുമുള്ള കഴിവ് പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക്
അത്യന്താപേക്ഷിതമാണ്. ഇതിന് ഉപകരിക്കുന്ന AEC നവസാങ്കേതികതയും ഭാഷയും എന്ന
കോഴ്സിന്റെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.
കോളേജ് പ്രിൻസിപ്പാൾ ചുമതലയുള്ള ഡോ.
സി എസ് സുബാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിനു മലയാളവിഭാഗം അധ്യാപകനും
അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ . കിരൺ മോഹൻ എം സ്വാഗതവും ഐ ക്യൂ എ സി കോ
ഓർഡിനേറ്ററൂം കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിദ്യ ആർ വി
നന്ദിയും പറഞ്ഞു.
2024 സെപ്റ്റംബർ 27 രാവിലെ 11 മണിക്ക്
കോളേജ് സെമിനാർ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
No comments:
Post a Comment