Sunday, September 29, 2024

സെമിനാർ-‘മലയാളവും സാങ്കേതികവിദ്യയും: പരിണാമത്തിന്റെ നാൾവഴികൾ’

 



ശ്രീ നാരായണകോളേജ് , ചാത്തന്നൂർ മലയാളവിഭാഗത്തിന്റെയും ഐ.ക്യൂ .എ .സി യുടെയും  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. 

‘മലയാളവും   സാങ്കേതികവിദ്യയും: പരിണാമത്തിന്റെ നാൾവഴികൾ’ എന്ന വിഷയത്തിൽ പ്രശസ്ത ലേഖകനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. അച്യുത് ശങ്കർ എസ് നായർ ആണ് സെമിനാർ നയിച്ചത്. 

സാങ്കേതികവിദ്യയുടെ വളർച്ചയിൽ മലയാളത്തിന്റെ സ്ഥാനം, മലയാളഭാഷയുടെ സാധ്യതകൾ വെല്ലുവിളികൾ എന്നിവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കാൻ സെമിനാറിലൂടെ അദ്ദേഹത്തിന് സാധിച്ചു.

 

സാങ്കേതികലോകം തുടരെത്തുടരെ മാറ്റങ്ങളെ നേരിടുകയും വിസ്ഫോടനാത്മകമായി വികസിക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് സ്വയം നവീകരിക്കുകയും ചെയ്തില്ലെങ്കിൽ വിവരസാങ്കേതികവിദ്യയുടെ ലോകത്ത് നാം അന്യവത്ക്കരിക്കപ്പെടും. ആയതിനാൽ സാങ്കേതികതയുടെ പുതിയ തുറസ്സുകളുടെ ലോകം പരിചയപ്പെടാനും വിലയിരുത്താനുമുള്ള കഴിവ് പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇതിന് ഉപകരിക്കുന്ന AEC നവസാങ്കേതികതയും ഭാഷയും എന്ന കോഴ്സിന്റെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

 

കോളേജ് പ്രിൻസിപ്പാൾ ചുമതലയുള്ള ഡോ. സി എസ്  സുബാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിനു മലയാളവിഭാഗം അധ്യാപകനും അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ . കിരൺ മോഹൻ എം സ്വാഗതവും ഐ ക്യൂ എ സി കോ ഓർഡിനേറ്ററൂം കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിദ്യ ആർ വി നന്ദിയും പറഞ്ഞു.

 

2024 സെപ്റ്റംബർ 27 രാവിലെ 11 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.






വായനാദിനാചരണം 2024

 

വായനാദിനാചരണം 2024



 ദേശീയ വായന ദിനം 2024  ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗവും  വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യകൃതിയുടെ കുറച്ചു ഭാഗങ്ങൾ അർത്ഥവ്യക്തതയോടും ഭാവതീവ്രതയോടും കൂടി വായിക്കുന്നതിന്റെ  ഓഡിയോ  റെക്കോഡ് ചെയ്ത് ( പരമാവധി 5 മുതൽ 10 മിനിറ്റ് )  7356866030 എന്ന ടെലിഗ്രാം നമ്പറിലേക്കോ 7994709779എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ snccmalayalam@gmail.com എന്ന മെയിലിലേക്കോ ജൂൺ 19  ന് മുൻപായി അയച്ചുനൽകാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

 

വായനാദിനത്തിന്റെ ഭാഗമായി ഐ ക്യു എ സി യുമായി ചേർന്നു മലയാളവിഭാഗം  സംഘടിപ്പിച്ച ദിനാചരണപരിപാടി കോളേജ് സെമിനാർ  ഹാളിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക്  നടന്നു. കൊല്ലം , ശ്രീ നാരായണ കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് ജയൻ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ചാർജ് വഹിക്കുന്ന ഡോ .അംജിത്ത് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ എം സ്വാഗതവും സ്റ്റാഫ് അഡ്വൈസറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി. ആശാദേവി ആർ വി.നന്ദിയും പറഞ്ഞു. ഐ .ക്യു .എ .സി കോർഡിനേറ്റർ ഡോ.വിദ്യ ആർ വി ചടങ്ങിനു ആശംസകൾ നേർന്നു.








Friday, February 23, 2024

കുത്തിക്കുറിച്ച കവിതകൾ

 കുത്തിക്കുറിച്ച കവിതകൾ 

ജിഷ്ണുഎം നായർ 

രണ്ടാം വർഷ ബി.എസ് സി

 ഗണിതശാസ്ത്ര വിദ്യാർത്ഥി.






'അമ്മയാം വിണ്ണിതാ വിതുമ്പുന്നു

 എൻ മക്കൾക്കായി ഞാനിതാ ഉരുകുന്നു.

ഉരുകി നിൻ ഉള്ളിൽ ഞാൻ നിറയും '.


'ഓർമയായ് നിന്നു നീ എന്നിൽ 

മറവിയായ് മായുകയില്ലിലി 

കൂട്ടായ് ,കൂട്ടുകാരിയായ് വന്നു നീ

 ഉള്ളിൽ നാമിരുവരും എന്നാളിലും 

മറയൂ സഖീ എൻ ഉള്ളിൽ 

മറയുന്നു ഞാനുമീ മണ്ണിൽ '. 

ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം

 International Mother Language Day 2024 :

'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍' . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം.


ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.


ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.


ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ചു ചാത്തന്നൂർ ശ്രീ നാരായണാകോളേജ് , മലയാളവിഭാഗം ചർച്ച സംഘടിപ്പിച്ചു. 'മാതൃഭാഷ എന്ന നിലയിൽ മലയാളഭാഷാ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെക്കുറിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ ആണ് ചർച്ചക്ക് നേതൃത്വം നൽകിയത് .വിദ്യാർത്ഥികൾ  ഭാഷാദിനത്തോടനുബന്ധിച്ചുള്ള ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.







കേരളത്തിലെ ഭാഷാപ്രതിജ്ഞ

"മലയാളമാണ്‌ എന്റെ ഭാഷ

എന്റെ ഭാഷ എന്റെ വീടാണ്‌.

എന്റെ ആകാശമാണ്‌.

ഞാൻ കാണുന്ന നക്ഷത്രമാണ്‌.

എന്നെത്തഴുകുന്ന കാറ്റാണ്.

എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.

എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.

ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.

എന്റെ ഭാഷ ഞാൻതന്നെയമണ്‌. "'.

Monday, February 05, 2024

കാവ്യാലാപനമത്സരം

 മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിആചരണത്തോടനുബന്ധിച്ചു (.2024 ജനുവരി 16 ) ചാത്തന്നൂർ , ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗം ‘
കാവ്യാലാപനമത്സരം ‘സംഘടിപ്പിച്ചു .  വിദ്യാർത്ഥികൾക്ക്   ഇഷ്ടമുള്ള  കുമാരനാശാന്റെ ഏതെങ്കിലും കവിതാഭാഗം ആലാപനം ചെയ്തശേഷം 7994709779  എന്ന വാട്സ് ആപ്പ് നമ്പറിലോ 73568 66030 എന്ന ടെലിഗ്രാം നമ്പറിലോ ഓഡിയോ ഫയൽ ആയി അയച്ചുതരുവാൻ നിർദേശം നൽകി. മികച്ച ആലാപനത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.. അയക്കേണ്ട അവസാനതിയതി: 20 ജനുവരി 2024 ശനിയാഴ്ച. ആയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന്  രണ്ടാം വർഷ ബി എസ് സി മാത്‍സ് വിദ്യാർത്ഥിയായ ജിഷ്ണു എം നായർ മികവ് പുലർത്തിയതായി കണ്ടെത്തി.


കേരളപ്പിറവി 2023

 കേരളപ്പിറവി 2023 


കേരളപ്പിറവിയോട് അനുബന്ധിച്ചു മലയാളവിഭാഗവും കോളേജ് യൂണിയനും ചേർന്ന് മലയാളഭാഷാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.കേരളചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'കേരളപ്പിറവിദിന ക്വിസ്', മലയാളഭാഷയിലുള്ള ഗ്രാഹ്യം മനസ്സിലാക്കാനും ഭാഷാബോധം അറിയുവാനും ഉള്ള ലക്ഷ്യത്തോടെ 'കേട്ടെഴുത്തു മത്സരം', ഭാഷയിലും വേഷത്തിലും കേരളത്തിന്റെ തനതു സംസ്കാരം വ്യക്തമാക്കാൻ വേണ്ടി 'മലയാളിമങ്ക മത്സരം' എന്നിവ സംഘടിപ്പിക്കപ്പെട്ടു. എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും മലയാളഭാഷാചരണത്തിന്റെ പ്രാധാന്യം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. ക്വിസിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥികളായ രേവതിയും ദ്രുശ്യയും കേട്ടെഴുത്തിൽമൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി സുനീതിയും  മലയാളിമങ്ക മത്സരത്തിൽ ഒന്നാം വർഷ മാത്‍സ് വിദ്യാർത്ഥിയായ ദേവുവും   വിജയികളായി.







പ്രഭാഷണം-എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ'

 എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ' എന്ന വിഷയത്തിൽ മലയാളം വിഭാഗത്തിന്റെയും ഐ ക്യൂ .എ സി യുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണം   സംഘടിപ്പിച്ചു. (2024 ജനുവരി 05 വെള്ളിയാഴ്ച  രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും  അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.അംജിത്ത് , സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ  'രണ്ടാമൂഴം' എന്ന നോവലിനെ പറ്റിയും ചർച്ച നടന്നു.. ക്ലാസ്സിൽ  വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും ക്ലാസ് വഴി  തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും  അവർ അഭിപ്രായപ്പെട്ടു.




വായനാദിനാചരണം 2023

വായനാദിനാചരണം 2023 


 ദേശീയ വായന ദിനം 2023  ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗവും  വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യകൃതിയുടെ കുറച്ചു ഭാഗങ്ങൾ അർത്ഥവ്യക്തതയോടും ഭാവതീവ്രതയോടും കൂടി വായിക്കുന്നതിന്റെ  ഓഡിയോ  റെക്കോഡ് ചെയ്ത് ( പരമാവധി 5 മുതൽ 10 മിനിറ്റ് )  7356866030 എന്ന ടെലിഗ്രാം നമ്പറിലേക്കോ 7994709779എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ snccmalayalam@gmail.com എന്ന മെയിലിലേക്കോ ജൂൺ 19  ന് മുൻപായി അയച്ചുനൽകാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

മത്സരത്തിൽ പങ്കെടുത്ത രമ്യ  ആർ , നന്ദന അശോകൻ എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു .

Saturday, May 20, 2023

ഒരു റിപ്പബ്ലിക് ജാഥ

 ഒരു റിപ്പബ്ലിക് ജാഥ


 രാത്രിയുടെ സംഗീതം താരാട്ടുപോലെ ശ്രവിച്ച് അവൾ ഉറക്കത്തിന്റെ അനന്തതയിലേക്ക് മറഞ്ഞു. ഉറക്കത്തിൻറെ അനന്തതയിൽ നിന്ന് അവൾ സ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് ഊർന്നുവീണു.



 ഇളങ്കാറ്റിൽ ഒരു തലയെടുപ്പന്ന പോലെ ദേശീയ പതാക ആടിയുലയുകയായിരുന്നു.  ഭാരതമാതാവിന്റെ വേഷമണിഞ്ഞു നിന്ന തന്നെ തമാശകൾ പറഞ്ഞു രസിപ്പിക്കുന്ന സുഹൃത്തുക്കൾ . റിപ്പബ്ലിക് ജാഥ ഒരു നദി പോലെ ഒഴുകാനാരംഭിച്ചു.  കുരുന്നുകളുടെ  കാതുകൾക്ക് കുളിർമയേകുന്ന ദേശസംഗീതങ്ങൾ നദിയുടെ ശബ്ദം പോലെ അലയടിച്ചു. ദേശീയതയുടെ വികാരവും പേറി നീങ്ങുന്ന ജാഥ കാണാൻ ജനസാഗരം  വഴിവീഥികൾക്കിരുവശവും നിരന്നു നിന്നു. ഫോണുകളിൽ ചിത്രം പകർത്തുന്നവർ ചുരുക്കം മാത്രം.



ദേശീയതയുടെ തലയുയർത്തലിനിടയിൽ ഹൃദയഭേദകമായ ഒരു രോദനം ഉയർന്നു കേട്ടു. തന്റെ ജീവൻ രക്ഷിക്കാനായി ഓടുന്ന ഒരു തെരുവുസ്ത്രീ. കീറിയ വസ്ത്രങ്ങൾ വാരിപ്പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയാണ് ആ സ്ത്രീ. ഒരു നിമിഷം ജനക്കൂട്ടത്തിനുണ്ടായ അമ്പരപ്പിന്റെ ഒടുവിൽ പെട്ടെന്ന് പലരുടെയും മൊബൈലുകൾക്ക് ജീവൻ വെച്ചു. ഓടിയണയുന്ന അവളെ സംരക്ഷിക്കാനോ അവളുടെ വേദന കാണാനോ ആരും തന്നെ തയ്യാറായില്ല.


 തന്റെ കയ്യിലിരുന്ന ദേശീയ പതാക കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ഭാരത മാതാവ് തന്നെ വേണ്ടിവന്നു . ആ പുതപ്പിനുള്ളിൽ  അവൾക്ക് സാന്ത്വനത്തിന്റെ ചൂട് മുകരാനായി.


  ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. താൻ കണ്ട സ്വപ്നക്കാഴ്ചകൾക്ക് ഒരു  കടലാസിൽ അവൾ  ജീവൻ നൽകി. ഒരു നാടകമായി അതു പരിണമിച്ചു. 


ആ നാടകത്തിനൊടുവിൽ രണ്ടു വരികൾ കുറിച്ചിട്ടു.


നിശ്ചലമാം പ്രതിമകളേ .. സ്വന്തം മാതൃത്വത്തെ പോലും മനസ്സിലാകാതെ ജീവിക്കുന്ന നിങ്ങൾ ഭാരതമാതാവിനു തന്നെ ഭാരമാണ്..


ആ കലാസൃഷ്ടി അവൾ തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും കാട്ടിക്കൊടുത്തു. തെറ്റുകൾ തിരുത്തി വേദിയിൽ അതിനു പൂർണ്ണജീവൻ നൽകി. സ്കൂൾ കലോത്സവത്തിൽ ജീവനുള്ള ആ സ്വപ്നം വിജയക്കൊടി പാറിച്ചു.


 ദേശീയപതാക ഇപ്പോഴും തലപൊക്കി കാറ്റത്ത് ആടിയുലയുന്നുണ്ടായിരുന്നു .ഇനിയും ഇതുപോലുള്ള ജനത വരുമെന്ന് വിശ്വാസത്തോടെ .



ലക്ഷ്മി വിജയൻ

മൂന്നാം വർഷ ബി എ ഡിഗ്രി ഹിസ്റ്ററി

സെമിനാർ-എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ

 എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ എന്ന വിഷയത്തിൽ മലയാളം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. (ജനുവരി 17-ന് രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ 'രണ്ടാമൂഴം' എന്ന സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു, സെമിനാറിൽ നിന്ന് തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും അവർ അഭിപ്രായപ്പെട്ടു.




വെബിനാർ-ആ മനുഷ്യൻ നീ തന്നെ-നാടകപരിചയം-

 ആ മനുഷ്യൻ നീ തന്നെ-നാടകപരിചയം-എന്ന വിഷയത്തിൽ മലയാളം വകുപ്പ് ഒരു വെബിനാർ സംഘടിപ്പിച്ചു. (സെപ്റ്റംബർ 11ന് രാവിലെ 10.30ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ). മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളിലൊരാളായ സി.ജെ.തോമസ് രചിച്ച നാടകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ് നയിച്ചത് തിരുവനന്തപുരത്തെ ഓൾ സെയ്ന്റ്സ് കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.സി.ഉദയകലയും ഡോ.ലതിക എ.സിയും ചേർന്നാണ്. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, വെബിനാർ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ വെബിനാറിനു ആശംസകൾ നേർന്നു.





സെമിനാർ -തകഴിയും രണ്ടിടങ്ങഴിയും

 തകഴിയും രണ്ടിടങ്ങഴിയും എന്ന വിഷയത്തിൽ മലയാളം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. (ഓഗസ്റ്റ് 29-ന് രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) കൊല്ലം, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.ജയൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഡോ. കിരൺ മോഹൻ എം എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് വിശിഷ്ടമായി. വിഖ്യാത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ ഏറ്റവും അംഗീകരിക്കപ്പെട്ട നോവലായ ‘രണ്ടിടങ്ങഴി’യിലേക്കും വെളിച്ചം വീശുന്നതായിരുന്നു മുഖ്യപ്രഭാഷണം. സെമിനാറിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു, സെമിനാറിൽ നിന്ന് തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായി അവർ അഭിപ്രായപ്പെട്ടു.





Saturday, July 09, 2022

വായനാദിനം -വായനോത്സവം

 കാഴ്ചപരിമതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓൺലൈൻ വായനക്കൂട്ടായ്മയായ  'വിജ്ഞാനദീപവും' ചാത്തന്നൂർ, ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗവുമായി ചേർന്നു  വായനോത്സവം സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ന് സെമിനാർ ഹാളിൽ വച്ച് നടത്തിയ  വായനാദിന ബോധവൽകരണ പരിപാടിയിൽ വച്ച് വിജ്ഞാനദീപം മൂന്നാമത് വായനോത്സവം '22, പഠനത്തിൽ മുന്നാക്കം നിൽക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ, കേരളത്തിലെ  കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള  വിജ്ഞാനദീപം ലിറ്റിൽ സ്കോളർഷിപ് ' 22 എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എം എസ് ലത നിർവഹിച്ചു. 

 ശ്രീ. സന്തോഷ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം ,  അസി.പ്രൊഫ. ദിവ്യ ബി , വിജ്ഞാനദീപം കൂട്ടായ്മയുടെ അംഗങ്ങളായ ശ്രീ .ബിജുകുമാർ കിളിമാനൂർ ,ശ്രീ.സുഗുണൻ കൊല്ലം ,ശ്രീ. ലാൽജി തുടങ്ങിയവർ പങ്കെടുത്തു.









മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് കഥവായന മത്സരവും സംഘടിപ്പിച്ചു.

വെബിനാർ

 2022 മാർച്ച് 29-ന് മലയാളം വകുപ്പ് ‘രണ്ടാമൂഴം സൂക്ഷ്മവിചാരങ്ങൾ ’ എന്ന വിഷയത്തിൽ ഒരു വെബിനാർ നടത്തി. കോഴിക്കോട് ,മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളം വിഭാഗം  അസിസ്റ്റന്റ് പ്രൊഫസറായ  ശ്രീ.പ്രസൂൻ വി എസ് ആയിരുന്നു വെബിനാറിലെ മുഖ്യപ്രഭാഷകൻ .   എഴുത്തുകാരനായ  ശ്രീ. എം ടി വാസുദേവൻ നായർ രണ്ടാമൂഴത്തിൽ  'ഭീമൻ ' എന്ന കഥാപാത്രത്തിന്റെ  മാനസികചിത്രീകരണം എത്രത്തോളം സൂക്ഷ്മമായി നടത്തിയിരിക്കുന്നു എന്ന്   പ്രഭാഷകൻ  ശ്രദ്ധേയമായി അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത അധ്യക്ഷത വഹിച്ചു.  മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ .കിരൺ മോഹൻ എം വെബിനാർ കോ ഓർഡിനേറ്റ്  ചെയ്തു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.





Monday, March 28, 2022

വെബിനാർ

 2022 മാർച്ച് 19-ന് മലയാളം വകുപ്പ് ‘ഭീമന്റെ ധർമ്മസങ്കടങ്ങളിൽ രണ്ടാംമൂഴത്തിൽ’ എന്ന വിഷയത്തിൽ ഒരു വെബിനാർ നടത്തി. തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിലെ മലയാളം വിഭാഗം എച്ച്ഒഡിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി ഉദയകലയായിരുന്നു വെബിനാറിലെ മുഖ്യപ്രഭാഷക.   എഴുത്തുകാരനായ  ശ്രീ. എം ടി വാസുദേവൻ നായർ രണ്ടാമൂഴത്തിൽ  'ഭീമൻ ' എന്ന കഥാപാത്രത്തിന്റെ അപനിർമ്മാണം  എത്രത്തോളം ഭംഗിയായി നിർവഹിച്ചുവെന്ന്  പ്രഭാഷക  ശ്രദ്ധേയമായി അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത അധ്യക്ഷത വഹിച്ചു.  മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ .കിരൺ മോഹൻ എം വെബിനാർ കോ ഓർഡിനേറ്റ്  ചെയ്തു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.





'അന്താരാഷ്ട്ര മാതൃഭാഷാ ദിനം'.

 ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാത്വത്തെ    പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21 ന് നടക്കുന്ന ലോകമെമ്പാടുമുള്ള വാർഷിക ആചരണമാണ് 'അന്താരാഷ്ട്ര മാതൃഭാഷാ ദിനം'. ഈ വർഷം, കോളേജിലെ  മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 






ബ്ലോഗ് ഔദ്യോഗിക ഉദ്ഘാടനം -കേരളപ്പിറവിദിനം

 ക ച ട ത പ -ബ്ലോഗ് 


Saturday, September 18, 2021

വായനാദിനാചരണം

 

വായനാദിനാചരണം

ദേശീയ വായന ദിനം 2021 ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗം ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അത്തരത്തിലുള്ള ഒരു പ്രവർത്തനം, അവർ ഇഷ്ടപ്പെടുന്ന ഏതെങ്കിലും രചയിതാവിനെയോ പുസ്തകത്തെയോ പരിചയപ്പെടുത്തുന്ന ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ ഒരു വീഡിയോ അയയ്ക്കുക എന്നതാണ്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. ആര്യയും, (ഒന്നാം വർഷ എം.എസ്.സി ഗണിതശാസ്ത്രവും) മയൂരി മണികണ്ഠനും( മൂന്നാം വർഷ രസതന്ത്രം) ഒന്നാം സമ്മാനം പങ്കിട്ടു.


 



വായനാദിനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനം ജൂൺ 22 ന് നടത്തിയ ക്വിസ് മത്സരമായിരുന്നു. നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. അന്തിമ ഫലങ്ങൾ പുറത്തുവന്നപ്പോൾ, ശ്രീമതി രേഷ്മ അനിൽകുമാർ,( മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി), ഒന്നാം സമ്മാനം കരസ്ഥമാക്കി. 


Friday, June 11, 2021

മലയാളവിഭാഗം വെബിനാർ

 

                                             മലയാളവിഭാഗം -വെബിനാർ





 ശ്രീ നാരായണ കോളേജ്, ചാത്തന്നൂർ മലയാളവിഭാഗത്തിന്റെ  2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക്  ഒരു വെബിനാർ സംഘടിപ്പിച്ചു കൊണ്ട്  ആരംഭം കുറിച്ചു .

 2021 ജൂൺ 2 ന് രാവിലെ 11.00 ന് ശ്രീ. പി വി സുനിൽകുമാർ, മലയാള വകുപ്പ് ,അസിസ്റ്റന്റ് പ്രൊഫസർ, ടി.എം.   ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, മണിമലക്കുന്ന് , എറണാകുളം   ‘വി .ടി ഭാവിയുടെ കിനാവ്.’ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു . വി. ടി ഭട്ടതിരിപ്പാടി ന്റെ ആത്മകഥയായ ‘കണ്ണീരും കിനാവും ' അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം . വി. ടി.ഭട്ടതിരിപ്പാടിന്റെ കാഴ്ചപ്പാടുകളെ   വിശാലമായ വീക്ഷണകോണിൽ അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. എസ് ലത അധ്യക്ഷത വഹിച്ചു. മലയാള വകുപ്പ്, അസിസ്റ്റന്റ് പ്രൊഫസർ ശ്രീ .കിരൺ മോഹൻ എം വെബിനാർ കൺവീനർ ആയിരുന്നു . വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോം വഴിയായിരുന്നു വെബിനാർ .




പാടാതെ പാട്ടെല്ലാം ...കവർ സോങ്


 ശ്രീജേഷ് 

രണ്ടാം വർഷ ബി.കോം