സൂഫിയ എൻ
രണ്ടാം വർഷ ബി .എസ് .സി മാത്സ്
പെണ്ണ്
പേറ്റുവേദനയറിഞ്ഞ് ഒരുവൾക്ക് ജന്മംകൊടുക്കണം....
പെണ്ണെന്നാൽ 'തീ'യാണെന്നവളെ
പറഞ്ഞു പഠിപ്പിക്കണം....
സ്വയം എരിഞ്ഞടങ്ങാനല്ല,
കാമവെറിമൂത്ത് അവൾക്ക്നേരെ അമ്പെയ്യുന്ന- കാമക്കണ്ണുകളെ എരിഞ്ഞടക്കാനുള്ള'തീ'ആകേണം
അവളുടെ ചിറകരിയാൻ വരുന്നവരെ
ഒറ്റദൃഷ്ടിയിൽ ദഹിപ്പിക്കേണം....
ഒറ്റയ്ക്ക് പൊരുതാൻ
അവളെ സന്നദ്ധയാക്കേണം...
ഇരുട്ടിനെ ഭയക്കാതെ തന്നുള്ളിലെ
തീയായ് കത്തിജ്വലിക്കേണം...
അശ്ലീലച്ചുവയായ് വരുന്നവനെ
മൂർച്ഛയേറിയ വാക്കാൽ അരിഞ്ഞുകളയേണം...
മതത്തിന് പകരം മനുഷ്യത്വം
പഠിപ്പിക്കണം....
ധീരത ആണിനുമാത്രമല്ലെന്ന്
അവളിലൂടെ ലോകത്തെ അറിയിപ്പിക്കേണം...
വെറും പെണ്ണാണെന്ന് പറയുന്നവരോട്
പെണ്ണാണ്!അഗ്നി!യാണെന്ന്മറുപടികൊടുക്കേണം..
ആ അഗ്നിയിൽ തിന്മകൾ വെന്തെരിയണം...
നന്മകൾ പ്രകാശിക്കേണം...
ജീവനറ്റ് പോയാലും..
"തീ"പാറുന്ന വാക്കായവൾ പുനർജനിക്കേണം!!!

No comments:
Post a Comment