2022 മാർച്ച് 29-ന് മലയാളം വകുപ്പ് ‘രണ്ടാമൂഴം സൂക്ഷ്മവിചാരങ്ങൾ ’ എന്ന വിഷയത്തിൽ ഒരു വെബിനാർ നടത്തി. കോഴിക്കോട് ,മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ശ്രീ.പ്രസൂൻ വി എസ് ആയിരുന്നു വെബിനാറിലെ മുഖ്യപ്രഭാഷകൻ . എഴുത്തുകാരനായ ശ്രീ. എം ടി വാസുദേവൻ നായർ രണ്ടാമൂഴത്തിൽ 'ഭീമൻ ' എന്ന കഥാപാത്രത്തിന്റെ മാനസികചിത്രീകരണം എത്രത്തോളം സൂക്ഷ്മമായി നടത്തിയിരിക്കുന്നു എന്ന് പ്രഭാഷകൻ ശ്രദ്ധേയമായി അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത അധ്യക്ഷത വഹിച്ചു. മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ .കിരൺ മോഹൻ എം വെബിനാർ കോ ഓർഡിനേറ്റ് ചെയ്തു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.
.png)


No comments:
Post a Comment