കാഴ്ചപരിമതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓൺലൈൻ വായനക്കൂട്ടായ്മയായ 'വിജ്ഞാനദീപവും' ചാത്തന്നൂർ, ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗവുമായി ചേർന്നു വായനോത്സവം സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ന് സെമിനാർ ഹാളിൽ വച്ച് നടത്തിയ വായനാദിന ബോധവൽകരണ പരിപാടിയിൽ വച്ച് വിജ്ഞാനദീപം മൂന്നാമത് വായനോത്സവം '22, പഠനത്തിൽ മുന്നാക്കം നിൽക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ, കേരളത്തിലെ കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിജ്ഞാനദീപം ലിറ്റിൽ സ്കോളർഷിപ് ' 22 എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എം എസ് ലത നിർവഹിച്ചു.
ശ്രീ. സന്തോഷ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം , അസി.പ്രൊഫ. ദിവ്യ ബി , വിജ്ഞാനദീപം കൂട്ടായ്മയുടെ അംഗങ്ങളായ ശ്രീ .ബിജുകുമാർ കിളിമാനൂർ ,ശ്രീ.സുഗുണൻ കൊല്ലം ,ശ്രീ. ലാൽജി തുടങ്ങിയവർ പങ്കെടുത്തു.
മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് കഥവായന മത്സരവും സംഘടിപ്പിച്ചു.