Sunday, September 29, 2024

സെമിനാർ-‘മലയാളവും സാങ്കേതികവിദ്യയും: പരിണാമത്തിന്റെ നാൾവഴികൾ’

 



ശ്രീ നാരായണകോളേജ് , ചാത്തന്നൂർ മലയാളവിഭാഗത്തിന്റെയും ഐ.ക്യൂ .എ .സി യുടെയും  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. 

‘മലയാളവും   സാങ്കേതികവിദ്യയും: പരിണാമത്തിന്റെ നാൾവഴികൾ’ എന്ന വിഷയത്തിൽ പ്രശസ്ത ലേഖകനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. അച്യുത് ശങ്കർ എസ് നായർ ആണ് സെമിനാർ നയിച്ചത്. 

സാങ്കേതികവിദ്യയുടെ വളർച്ചയിൽ മലയാളത്തിന്റെ സ്ഥാനം, മലയാളഭാഷയുടെ സാധ്യതകൾ വെല്ലുവിളികൾ എന്നിവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കാൻ സെമിനാറിലൂടെ അദ്ദേഹത്തിന് സാധിച്ചു.

 

സാങ്കേതികലോകം തുടരെത്തുടരെ മാറ്റങ്ങളെ നേരിടുകയും വിസ്ഫോടനാത്മകമായി വികസിക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് സ്വയം നവീകരിക്കുകയും ചെയ്തില്ലെങ്കിൽ വിവരസാങ്കേതികവിദ്യയുടെ ലോകത്ത് നാം അന്യവത്ക്കരിക്കപ്പെടും. ആയതിനാൽ സാങ്കേതികതയുടെ പുതിയ തുറസ്സുകളുടെ ലോകം പരിചയപ്പെടാനും വിലയിരുത്താനുമുള്ള കഴിവ് പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇതിന് ഉപകരിക്കുന്ന AEC നവസാങ്കേതികതയും ഭാഷയും എന്ന കോഴ്സിന്റെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

 

കോളേജ് പ്രിൻസിപ്പാൾ ചുമതലയുള്ള ഡോ. സി എസ്  സുബാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിനു മലയാളവിഭാഗം അധ്യാപകനും അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ . കിരൺ മോഹൻ എം സ്വാഗതവും ഐ ക്യൂ എ സി കോ ഓർഡിനേറ്ററൂം കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിദ്യ ആർ വി നന്ദിയും പറഞ്ഞു.

 

2024 സെപ്റ്റംബർ 27 രാവിലെ 11 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.






വായനാദിനാചരണം 2024

 

വായനാദിനാചരണം 2024



 ദേശീയ വായന ദിനം 2024  ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗവും  വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യകൃതിയുടെ കുറച്ചു ഭാഗങ്ങൾ അർത്ഥവ്യക്തതയോടും ഭാവതീവ്രതയോടും കൂടി വായിക്കുന്നതിന്റെ  ഓഡിയോ  റെക്കോഡ് ചെയ്ത് ( പരമാവധി 5 മുതൽ 10 മിനിറ്റ് )  7356866030 എന്ന ടെലിഗ്രാം നമ്പറിലേക്കോ 7994709779എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ snccmalayalam@gmail.com എന്ന മെയിലിലേക്കോ ജൂൺ 19  ന് മുൻപായി അയച്ചുനൽകാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

 

വായനാദിനത്തിന്റെ ഭാഗമായി ഐ ക്യു എ സി യുമായി ചേർന്നു മലയാളവിഭാഗം  സംഘടിപ്പിച്ച ദിനാചരണപരിപാടി കോളേജ് സെമിനാർ  ഹാളിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക്  നടന്നു. കൊല്ലം , ശ്രീ നാരായണ കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് ജയൻ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ചാർജ് വഹിക്കുന്ന ഡോ .അംജിത്ത് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ എം സ്വാഗതവും സ്റ്റാഫ് അഡ്വൈസറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി. ആശാദേവി ആർ വി.നന്ദിയും പറഞ്ഞു. ഐ .ക്യു .എ .സി കോർഡിനേറ്റർ ഡോ.വിദ്യ ആർ വി ചടങ്ങിനു ആശംസകൾ നേർന്നു.








Friday, February 23, 2024

കുത്തിക്കുറിച്ച കവിതകൾ

 കുത്തിക്കുറിച്ച കവിതകൾ 

ജിഷ്ണുഎം നായർ 

രണ്ടാം വർഷ ബി.എസ് സി

 ഗണിതശാസ്ത്ര വിദ്യാർത്ഥി.






'അമ്മയാം വിണ്ണിതാ വിതുമ്പുന്നു

 എൻ മക്കൾക്കായി ഞാനിതാ ഉരുകുന്നു.

ഉരുകി നിൻ ഉള്ളിൽ ഞാൻ നിറയും '.


'ഓർമയായ് നിന്നു നീ എന്നിൽ 

മറവിയായ് മായുകയില്ലിലി 

കൂട്ടായ് ,കൂട്ടുകാരിയായ് വന്നു നീ

 ഉള്ളിൽ നാമിരുവരും എന്നാളിലും 

മറയൂ സഖീ എൻ ഉള്ളിൽ 

മറയുന്നു ഞാനുമീ മണ്ണിൽ '. 

ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം

 International Mother Language Day 2024 :

'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍' . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം.


ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.


ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.


ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ചു ചാത്തന്നൂർ ശ്രീ നാരായണാകോളേജ് , മലയാളവിഭാഗം ചർച്ച സംഘടിപ്പിച്ചു. 'മാതൃഭാഷ എന്ന നിലയിൽ മലയാളഭാഷാ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെക്കുറിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ ആണ് ചർച്ചക്ക് നേതൃത്വം നൽകിയത് .വിദ്യാർത്ഥികൾ  ഭാഷാദിനത്തോടനുബന്ധിച്ചുള്ള ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.







കേരളത്തിലെ ഭാഷാപ്രതിജ്ഞ

"മലയാളമാണ്‌ എന്റെ ഭാഷ

എന്റെ ഭാഷ എന്റെ വീടാണ്‌.

എന്റെ ആകാശമാണ്‌.

ഞാൻ കാണുന്ന നക്ഷത്രമാണ്‌.

എന്നെത്തഴുകുന്ന കാറ്റാണ്.

എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.

എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.

ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.

എന്റെ ഭാഷ ഞാൻതന്നെയമണ്‌. "'.

Monday, February 05, 2024

കാവ്യാലാപനമത്സരം

 മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിആചരണത്തോടനുബന്ധിച്ചു (.2024 ജനുവരി 16 ) ചാത്തന്നൂർ , ശ്രീ നാരായണ കോളേജിലെ മലയാളവിഭാഗം ‘
കാവ്യാലാപനമത്സരം ‘സംഘടിപ്പിച്ചു .  വിദ്യാർത്ഥികൾക്ക്   ഇഷ്ടമുള്ള  കുമാരനാശാന്റെ ഏതെങ്കിലും കവിതാഭാഗം ആലാപനം ചെയ്തശേഷം 7994709779  എന്ന വാട്സ് ആപ്പ് നമ്പറിലോ 73568 66030 എന്ന ടെലിഗ്രാം നമ്പറിലോ ഓഡിയോ ഫയൽ ആയി അയച്ചുതരുവാൻ നിർദേശം നൽകി. മികച്ച ആലാപനത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.. അയക്കേണ്ട അവസാനതിയതി: 20 ജനുവരി 2024 ശനിയാഴ്ച. ആയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന്  രണ്ടാം വർഷ ബി എസ് സി മാത്‍സ് വിദ്യാർത്ഥിയായ ജിഷ്ണു എം നായർ മികവ് പുലർത്തിയതായി കണ്ടെത്തി.