Sunday, May 30, 2021

അവൾ

 

മയൂരി എം 

മൂന്നാം വർഷ ഇൻഡസ്ട്രിയൽ കെമിസ്ട്രി 





അവൾ


നിറമുള്ള സ്വപ്നങ്ങൾ നെയ്തവൾ നിഴലിന്റെ പിന്നിലായടിയവെ 

നരകം ശമിപ്പിക്കും വേദനയിൽ നെറുകയിൽ തലോടിയതാരിവളെ


ഇടനെഞ്ചിലായിവൾ ഇടനാഴിതീർക്ക വെ ഇരുമെയ്യ നനയാതെ കാക്കുന്നിവൾ ഇലതുന്നി നെയ്തൊരാ സ്വപ്നങ്ങൾ ഈറനണിയിച്ചുനിന്നവളിൽ


ഒരുപാട് നാളായിവൾ വളർത്തുന്ന വനാജ്യോത്സന പോലും പൂവിടാറില്ല പതിരിന്റെ ഭാരംപോൽ ഹൃദയമിനിയും പതറാതിരുന്നതിലാണ് അവളിത്രയും


ഒരു നേർത്ത സ്വപ്നത്തിൻ വാതിലിൽ ഇടതൂർന്നു പുൽകുന്ന മോഹങ്ങളിൽ അവളിൽ ഇഴനെയ്ത് കൂട്ടിയ സ്വപ്നങ്ങളിൽ ഇനിയും ബാക്കിയായി.

എന്നെന്നും അന്നായിരുന്നെങ്കിൽ ...

 

സൂര്യ എസ് 

ഒന്നാം വർഷ എം .എസ് .സി മാത്‍സ് 




എന്നെന്നും അന്നായിരുന്നെങ്കിൽ ...


എങ്ങുനിന്നോ ഒറ്റക്കുവന്നിതാ...

പിന്നെന്നോ ഒരുകൂട്ടമായ് മാറിതാ... 

നൂലിഴയാലൊരാത്മ ബന്ധം..

നീയെന്നോ ഞാനെന്നോയില്ലാതെ 

നാമൊന്നായ് മാറിതാ... 

ഇന്നിതെന്തിനോ വീണ്ടും ഒറ്റക്കായൊരു

പടിയിറക്കം 

ചുമരുകൾ പടവിനോടായി മന്ത്രിക്കുന്നു...

ഓർമ്മയിൽ ചിതറിമാഞ്ഞ മുഖങ്ങളെ ഓരോന്നായി

നെഞ്ചിലേറ്റി...

ഗുരുനാഥനെ മനസ്സിൽ വണങ്ങി...

ഇടനാഴിക്കരികിൽ തെളിയുന്ന നിൻ നിറകണ്ണുകളെ 

തിരയുമ്പോൾ തിരിച്ചറിഞ്ഞു ഞാൻ നിന്നിലെ

ആത്മാർത്ഥ സൗഹൃദത്തിനാഴക്കടൽ 

നെഞ്ചുവിങ്ങി പടിവാതിലെത്തി ഞാൻ...

പിൻവിളി കേട്ടു തിരിഞ്ഞുനോക്കി... ... 

എന്നെന്നും അന്നായിരുന്നെങ്കിൽ....

 ...

Saturday, May 29, 2021

എന്റെ വീട് എന്റെ ചുമര്


 ശ്രുതി എസ് 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 






വര 

















അമ്മ

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





അമ്മ

May 9 മാതൃദിനം. അമ്മമാർക്കായ് ഒരു ദിനം.. ഇന്ന് ഏതൊരു സോഷ്യൽ മീഡിയ എടുത്തുനോക്കിയാലും അവിടെ അമ്മയെ കേന്ദ്രീകരിച്ചു ഒട്ടനേകം വാക്യങ്ങളും, മഹത് വചനങ്ങളും കാണാൻ സാധിക്കും... കൂടാതെ ഒട്ടനേകം പരിപാടികളും കാണും. അമ്മയോടൊപ്പം ഒരു സെൽഫി, അമ്മയ്ക്കൊരുമ്മ, അമ്മയോടൊപ്പം ഒരു ദിനം അങ്ങനെ എത്രയെത്ര പ്രോഗ്രാമുകളാണെന്നോ!!.. ഞാൻ ഇതിന് എതിരായിട്ട് പറയുകയല്ല.. വർഷത്തിൽ ഒരു ദിനം മാത്രമല്ല നാം അമ്മയെ ഓർക്കേണ്ടത്.ഇന്നിപ്പോ മാതൃദിനാശംസകൾ പറഞ്ഞ എത്ര പേർ എന്നും അമ്മയെ ഓർക്കാറുണ്ട്. നമ്മൾ ജീവിക്കുന്ന ഈ ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമായിട്ടുള്ള ഒരു വസ്തുവല്ല അമ്മ അച്ഛൻ എന്ന് പറയുന്ന രണ്ട് വ്യക്തികൾ.


വിശക്കുമ്പോ അമ്മേ... എന്ന് വിളിക്കാറുള്ളവരാണ് നാം ഏവരും. ഒരുപക്ഷെ അതിനുപകരം അമ്മയുടെ തിരക്കുകൾ മനസിലാക്കി നമുക്ക് തന്നെ ആഹാരം ഇട്ട് കഴിക്കാവുന്നതേ ഉള്ളു എന്ന് നമ്മൾ മനസിലാക്കണം. മാത്രമല്ല അല്പം ദാഹിച്ചാൽ നമുക്ക് വെള്ളം എടുത്തുകുടിക്കാം.. എല്ലായ്പ്പോഴും അമ്മയെ ആശ്രയിക്കേണ്ട ആവശ്യമില്ല.


അമ്മ സ്ത്രീയാണ് ദേവിയാണ് നമ്മേ പ്രസവിച്ചവളാണ്.. എന്നതിലുപരി അവളൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യൻ!!.. പലപ്പോഴും അവളുടെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ അവൾ കൂടുതൽ സമയവും ചിലവൊഴിക്കുന്ന അടുക്കളയിൽ ഒതുങ്ങിക്കൂടിയേക്കാം.. അങ്ങനെ ഒതുങ്ങിക്കൂടുവാണെങ്കിൽ.. അതിന്റെ പൂർണ ഉത്തരവാദിത്വവും നമ്മളേവർക്കുമാണ്. മകൾ ആയാലും മകനായാലും അമ്മ എന്ന ആ മനുഷ്യസ്ത്രീയെ കേവലം ഈ ഒരു ദിനത്തിൽ മാത്രം നമ്മുടെ സ്റ്റാറ്റസിൽ ഒതുക്കാതെ. അവൾക്കു വേണ്ടി അല്പം സമയം കണ്ടെത്താം. അവളുടെ വിഷമതകളിൽ പങ്കുചേരാം. സമൂഹം അവൾക്കായ് ചാർത്തിക്കൊടുത്ത അടുക്കളപ്പട്ടത്തിൽ നിന്നും അവളെ സ്വതന്ത്രമാക്കാം...അടുക്കള അവൾക്ക്വേണ്ടിയിട്ടുള്ളത് മാത്രമല്ല എന്ന് മനസിലാക്കി നമുക്ക് കൂടി പങ്ക്ചേരാം. അവളിത്രനാൾ വിടർത്താൻ മടിച്ച ചിറകിനാൽ അവളും പറക്കട്ടെ.. അതിൽ ഒരു അച്ഛനും മകനും മകളും തടസമാകാതെ, അവളോടൊപ്പം പറക്കട്ടെ..

ഭൂമി ധന്യമാകട്ടെ..

പെണ്ണ്

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





പെണ്ണ് 

പേറ്റുവേദനയറിഞ്ഞ് ഒരുവൾക്ക് ജന്മംകൊടുക്കണം....

പെണ്ണെന്നാൽ 'തീ'യാണെന്നവളെ

പറഞ്ഞു പഠിപ്പിക്കണം....

സ്വയം എരിഞ്ഞടങ്ങാനല്ല,

കാമവെറിമൂത്ത് അവൾക്ക്നേരെ അമ്പെയ്യുന്ന- കാമക്കണ്ണുകളെ എരിഞ്ഞടക്കാനുള്ള'തീ'ആകേണം

അവളുടെ ചിറകരിയാൻ വരുന്നവരെ

ഒറ്റദൃഷ്ടിയിൽ ദഹിപ്പിക്കേണം....

ഒറ്റയ്ക്ക് പൊരുതാൻ

അവളെ സന്നദ്ധയാക്കേണം...

ഇരുട്ടിനെ ഭയക്കാതെ തന്നുള്ളിലെ

തീയായ് കത്തിജ്വലിക്കേണം...

അശ്ലീലച്ചുവയായ് വരുന്നവനെ

മൂർച്ഛയേറിയ വാക്കാൽ അരിഞ്ഞുകളയേണം...

മതത്തിന് പകരം മനുഷ്യത്വം

പഠിപ്പിക്കണം....

ധീരത ആണിനുമാത്രമല്ലെന്ന്

അവളിലൂടെ ലോകത്തെ അറിയിപ്പിക്കേണം...

വെറും പെണ്ണാണെന്ന് പറയുന്നവരോട്

പെണ്ണാണ്!അഗ്നി!യാണെന്ന്മറുപടികൊടുക്കേണം.. 

ആ അഗ്നിയിൽ തിന്മകൾ വെന്തെരിയണം...

നന്മകൾ പ്രകാശിക്കേണം...

ജീവനറ്റ് പോയാലും..

"തീ"പാറുന്ന വാക്കായവൾ പുനർജനിക്കേണം!!!