Saturday, May 29, 2021

അമ്മ

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





അമ്മ

May 9 മാതൃദിനം. അമ്മമാർക്കായ് ഒരു ദിനം.. ഇന്ന് ഏതൊരു സോഷ്യൽ മീഡിയ എടുത്തുനോക്കിയാലും അവിടെ അമ്മയെ കേന്ദ്രീകരിച്ചു ഒട്ടനേകം വാക്യങ്ങളും, മഹത് വചനങ്ങളും കാണാൻ സാധിക്കും... കൂടാതെ ഒട്ടനേകം പരിപാടികളും കാണും. അമ്മയോടൊപ്പം ഒരു സെൽഫി, അമ്മയ്ക്കൊരുമ്മ, അമ്മയോടൊപ്പം ഒരു ദിനം അങ്ങനെ എത്രയെത്ര പ്രോഗ്രാമുകളാണെന്നോ!!.. ഞാൻ ഇതിന് എതിരായിട്ട് പറയുകയല്ല.. വർഷത്തിൽ ഒരു ദിനം മാത്രമല്ല നാം അമ്മയെ ഓർക്കേണ്ടത്.ഇന്നിപ്പോ മാതൃദിനാശംസകൾ പറഞ്ഞ എത്ര പേർ എന്നും അമ്മയെ ഓർക്കാറുണ്ട്. നമ്മൾ ജീവിക്കുന്ന ഈ ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമായിട്ടുള്ള ഒരു വസ്തുവല്ല അമ്മ അച്ഛൻ എന്ന് പറയുന്ന രണ്ട് വ്യക്തികൾ.


വിശക്കുമ്പോ അമ്മേ... എന്ന് വിളിക്കാറുള്ളവരാണ് നാം ഏവരും. ഒരുപക്ഷെ അതിനുപകരം അമ്മയുടെ തിരക്കുകൾ മനസിലാക്കി നമുക്ക് തന്നെ ആഹാരം ഇട്ട് കഴിക്കാവുന്നതേ ഉള്ളു എന്ന് നമ്മൾ മനസിലാക്കണം. മാത്രമല്ല അല്പം ദാഹിച്ചാൽ നമുക്ക് വെള്ളം എടുത്തുകുടിക്കാം.. എല്ലായ്പ്പോഴും അമ്മയെ ആശ്രയിക്കേണ്ട ആവശ്യമില്ല.


അമ്മ സ്ത്രീയാണ് ദേവിയാണ് നമ്മേ പ്രസവിച്ചവളാണ്.. എന്നതിലുപരി അവളൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യൻ!!.. പലപ്പോഴും അവളുടെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ അവൾ കൂടുതൽ സമയവും ചിലവൊഴിക്കുന്ന അടുക്കളയിൽ ഒതുങ്ങിക്കൂടിയേക്കാം.. അങ്ങനെ ഒതുങ്ങിക്കൂടുവാണെങ്കിൽ.. അതിന്റെ പൂർണ ഉത്തരവാദിത്വവും നമ്മളേവർക്കുമാണ്. മകൾ ആയാലും മകനായാലും അമ്മ എന്ന ആ മനുഷ്യസ്ത്രീയെ കേവലം ഈ ഒരു ദിനത്തിൽ മാത്രം നമ്മുടെ സ്റ്റാറ്റസിൽ ഒതുക്കാതെ. അവൾക്കു വേണ്ടി അല്പം സമയം കണ്ടെത്താം. അവളുടെ വിഷമതകളിൽ പങ്കുചേരാം. സമൂഹം അവൾക്കായ് ചാർത്തിക്കൊടുത്ത അടുക്കളപ്പട്ടത്തിൽ നിന്നും അവളെ സ്വതന്ത്രമാക്കാം...അടുക്കള അവൾക്ക്വേണ്ടിയിട്ടുള്ളത് മാത്രമല്ല എന്ന് മനസിലാക്കി നമുക്ക് കൂടി പങ്ക്ചേരാം. അവളിത്രനാൾ വിടർത്താൻ മടിച്ച ചിറകിനാൽ അവളും പറക്കട്ടെ.. അതിൽ ഒരു അച്ഛനും മകനും മകളും തടസമാകാതെ, അവളോടൊപ്പം പറക്കട്ടെ..

ഭൂമി ധന്യമാകട്ടെ..

No comments:

Post a Comment