ആതിര ആർ
രണ്ടാം വർഷ ബി.എസ് .സി മാത്‍സ്
വാസനഗന്ധർവ്വൻ പാരിൽ
പിറന്നപോൽ ആരോ
തൊടുത്തൊരു ഗന്ധം....................
മധുവിൻ നിറകുടം രാവിന്റെ
മന്ത്രം നിറക്കുവാൻ ആരോ
കുടഞ്ഞതാണോ.................?
ഏതോ നിശീതിനി രാവിൽ മറ-
ഞ്ഞിരുന്നാരെയോ തേടുന്ന ഗന്ധമാണോ......................?
ഇടറും മനമുള്ള മാനുഷർ തേ -
ടുന്ന കുളിരും സുഖമുള്ള
ഗന്ധമാണോ....................?
ഏതോ കാഥികൻ ആത്മ സുഖത്തിന്നായി വർണ്ണങ്ങൾ
തേടുന്ന ഗന്ധമാണോ......?
സീമന്തിനീപ്പുഴ ശീൽക്കാരം
നേടുന്ന കളകള നാദത്തിൻ
ഗന്ധമാണോ.................?
ദേഹം തണുക്കുവാൻ ദേഹി
പിടിക്കുന്ന നിസ്വനരാഗത്തിൻ
ഗന്ധമാണോ..................?
ശീതം മാരു തൻ മാറിൽ ഉലയുന്ന ശീതസുഖത്തിന്റെ ഗന്ധമാണോ.................?
പിടയുന്ന നെഞ്ചുമായി പവിഴ
ക്കറയുള്ള സാഗരം പാടുന്ന
ഗന്ധമാണോ.................?
രവികിരണം മേഘവീഥിയിൽ മാറിമറഞ്ഞിരുന്നോതുന്ന
ഗന്ധമാണോ.................?
വേളിപ്പൂവിന്റെ മാറിൽ തുടിക്കുന്ന വീറുള്ള രാവിന്റെ
ഗന്ധമാണോ.................?
പ്രണയം പൂക്കുന്ന പൂമരം ദൂരെ പൂത്തുലഞാടുന്ന
ഗന്ധമാണോ................?
പാറിജാതം പാതിചാരി മയങ്ങിയ പാർവണരാവിന്റെ
ഗന്ധമേത്....................?
അലയും മീനുമായി മിഴിയിണ
തേടുന്ന ഈ സൗഗന്ധികം ഏതു ദേവന്റെയാ...........?
പ്രണയം പകുത്തിടാനാവാതെ
പോയൊരാ പൂവിതൾ തൂവുന്ന
ഗന്ധമാണോ....................?
പ്രണയം മുറിഞ്ഞൊരു സൂര്യന്റ
കാന്തി മനസ്സിൽ വരിഞ്ഞിട്ട
ഗന്ധമാണോ....................?
വിധിയും തകർത്തോരാ പ്രേമി-
യാം ജീവന്റെ പ്രാണൻ പകർ-
ന്നോരാ ഗന്ധമാണോ..........?
മാരിവിൽ പൂവിടാൻ മാന്മിതൂ-
തിയ മാമഴക്കാറി ന്റെ ഗന്ധ -
മാണോ..............?
വർണ്ണമില്ലാത്തൊരി മങ്ങിയ
രാവിനീ പൂമണം പാറിയതാരു
നൂനം................?
തേടിയലഞ്ഞൊരു എൻ മിഴി -
കോണിലായി ശ്വേതവർണ്ണം
മന്ദം തട്ടി നിന്നു...........
നിശയുടെ ഗന്ധം പരത്തുന്ന റാണിയെ എന്റെ കൺപീലികൾ തേരിലേറ്റി. നിലാവിന്റെ വർണ്ണമായി രാവി-
ന്റെ ഗന്ധമായി നിശാഗാന്ധി തൂവുന്ന
ഗന്ധമാണ്...........
നിലാവിന്റെ റാണിതൻ ഗന്ധമാണ്...........

No comments:
Post a Comment