വീതിയില്ലാ പാതയിൽ ഞാൻ ഏകാന്തയായി നിന്നു
പ്രണയം കൊഴിഞ്ഞു വിരഹിതയായി
മൂകതയെകും ആ നൊമ്പര നിമിഷം
മധുര മൊഴി ചൊല്ലും എൻപ്രിയന്റെ വാക്കുകൾ
കേട്ട് കേട്ടില്ലെന്നു നടിച്ച നിമിഷം
എൻ മനം കനലായ് എരിഞ്ഞുപോയ്
മൃത്യുവിൻ കൈപ്പിടിയിലമർന്നുപോയ്
ഏകയാണിന്നു ഞാൻ , ഓർമ്മയിൽ
മുഴുകി
വിമൂകമായെൻ ജീവിതപ്പാതയിൽ
പതറിയാൽ ആത്മധൈര്യം വെടിയുമെന്നെൻ മനം
വെറുതെ മന്ത്രിക്കുമാ നിമിഷം
ധൈര്യം വെടിഞ്ഞു ഞാൻ പാതയിൽ നില്പ്പൂ
ആരുമില്ലിനി കൂട്ടിനെന്നുള്ളോരു
നേരറിഞ്ഞു ഞാൻ ആ വേളയിൽ
ഉൾക്കാഴ്ച്ചയിൽ കാണുന്നു ഞാനെന്റെ
പ്രിയന്റെ വിഷാദ മൗനം
വിരഹം തുളുമ്പും തവ ഹൃത്തിൽ
സ്പർശിക്കുവാൻ ഞാൻ ആഗ്രഹിപ്പൂ
.
----
മനീഷ മനോജ്
രണ്ടാം വർഷ മലയാളം

No comments:
Post a Comment